AccidentChuttuvattomMuvattupuzhaThodupuzha

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയായ കാല്‍നട യാത്രക്കാരന്‍ മരിച്ചു

തൊടുപുഴ: ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയായ കാല്‍നട യാത്രക്കാരന്‍ മരിച്ചു. തൊടുപുഴ ഇടവെട്ടി പോക്കളത്ത് ചന്ദ്രശേഖരന്‍ പി.എന്‍ (71) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. ശനിയാഴ്ച വൈകിട്ട് മണ്ണുര്‍ റോഡില്‍കൂടി നടന്ന് പോവുകയായിരുന്ന ചന്ദ്രശേഖരനെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ചന്ദ്രശേഖരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 3ന് ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: ചന്ദ്രമതി. മക്കള്‍: സിജ,സിബി. മരുമക്കള്‍: ബിജു, അനുപമ.

 

Related Articles

Back to top button
error: Content is protected !!