ChuttuvattomThodupuzha

വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം : ബിജെപി

തൊടുപുഴ : ജില്ലയിലെ വന്യജീവികളുടെ സ്ഥിരമായ ആക്രമണത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് അജി പറഞ്ഞു. വന്യജീവികളുടെ എണ്ണം കൂടിയതും വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതുമൂലമുണ്ടായ ഭക്ഷണലഭ്യതക്കുറവും കാടിറക്കം കൂടാന്‍ കാരണമായിട്ടുണ്ട്. വനത്തില്‍ ഭക്ഷണലഭ്യത ഉറപ്പാക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ നട്ടുപിടിപ്പിക്കുകയും വേനല്‍ക്കാലത്തു ജലലഭ്യത ഉറപ്പാക്കാന്‍ കാട്ടിലെ തോടുകളില്‍ തടയണ നിര്‍മിക്കുകയും പ്രതിരോധവേലി വനാതിര്‍ത്തികളില്‍ നിര്‍മ്മിക്കുവാനും സര്‍ക്കാര്‍ തയ്യാറാവണം. ജീവനും കൃഷിക്കും ഭീഷണിയുള്ള കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്ന് നഷ്ടപരിഹാരം കാലോചിതമായി വര്‍ധിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാവണം. തീരുമാനങ്ങളെടുക്കാന്‍ ജില്ലാതലത്തില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും കര്‍ഷകരും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനു നല്‍കിയ തുക പോലും ചിലവഴിക്കാതെ ഹര്‍ത്താല്‍ നടത്തി പൊതുജനത്തെ വിഢിയാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അജി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!