ChuttuvattomMoolammattam

വൈദ്യുതി നിരക്ക് വർധനക്കെതിരെ പ്രതിഷേധ സമരം നടത്തി

മൂലമറ്റം: വൈദ്യുതി നിരക്ക് വർധനക്കെതിരെയും വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിക്കും എന്ന് വൈദ്യുതി മന്ത്രിയുടെ പ്രസ്താവനക്കെതിരെയും കേരള കർഷക യൂണിയൻ അറക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂലമറ്റം വൈദ്യുതി ഭവന് മുമ്പിൽ വമ്പിച്ച പ്രതിഷേധ സമരം നടത്തി. കർഷക യൂണിയൻ മണ്ഡലം പ്രസി‍‍‍ഡന്റ് കുര്യാച്ചൻ കാക്കപയ്യാനിക്ക് ചൂട്ടുകറ്റ കത്തിച്ചു നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി തുടിയൻപ്ലാക്കൽ, പാർട്ടി മണ്ഡലം പ്രസിഡന്റ് എ.ഡി. മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സി വി സുനിത, പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ജോസ്, തോമസ് മുണ്ടക്കപ്പടവൻ, ചെറിയാൻ തെക്കേൽ, റെനി മാണി എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!