ChuttuvattomThodupuzha

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍ നടത്തി

തൊടുപുഴ : മുട്ടം എള്ളുംപുറം സെറ്റില്‍മെന്റിലെ ഓട്ടോതൊഴിലാളിയായ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച് 62 ദിവസം ജയിലില്‍ അടച്ചതിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍, ദളിത് സംഘടനാ ഭാരവാഹികള്‍, ഊരുകൂട്ടം ഭാരവാഹികള്‍ ഉള്‍പ്പെടെ 101 അംഗ പ്രക്ഷോഭ സമിതിക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. 26ന് മുട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ രാവിലെ 10ന് ധര്‍ണ്ണ നടത്തും. പി പി സുലൈമാന്‍ റാവുത്തര്‍ എക്‌സ് എം. എല്‍. എ, ആദിവാസി ക്ഷേമസമിതി നേതാവ് എം.ഐ ശശീന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍ .കെ .ബിജു ടി .കെ. മോഹനന്‍, പി. എസ് .സതീഷ് ,എന്നിവരെ രക്ഷാധികാരികളായും, ജെയിംസ് കോലാനി ചെയര്‍മാനും,ഊരുമൂപ്പന്‍ ടി.എ. ജേക്കബ്,എ. എന്‍.വിനോദ് കുമാര്‍, എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും കെ.എം. സാബു ജനറല്‍ കണ്‍വീനറായും കമ്മറ്റിയെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!