Local LiveMoolammattam

വൈദ്യുതി ലൈനില്‍ മരം ഒടിഞ്ഞ് വീണു: വെട്ടിമാറ്റാന്‍ നടപടിയില്ല

മൂലമറ്റം : വൈദ്യുതി ലൈനിലേക്ക്‌ ഒടിഞ്ഞ് വീണ റബര്‍മരം വെട്ടിമാറ്റാന്‍ തയ്യാറാകാതെ കെഎസ്ഇബി അധികൃതര്‍. മൂലമറ്റം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്ത് തട്ടാം പറമ്പില്‍ പുരയിടത്തിലാണ് വൈദ്യുതി ലൈനില്‍ മരം ഒടിഞ്ഞ് വീണത്. മരം ഒടിഞ്ഞു വീണതിനാല്‍ പോസ്റ്റ് ഏത് സമയത്തും വീഴാമെന്ന അവസ്ഥയിലുമാണ്. പോസ്റ്റ് ഒടിഞ്ഞാല്‍ സമീപത്തെ വൈദ്യുതി ലൈനും തകരും. പ്രദേശവാസികള്‍ കെഎസ്ഇബി യില്‍ വിവരം അറിയിച്ചപ്പോള്‍ ലൈനില്‍ വൈദ്യുതി ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. നിരവധി കുടുബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍ ഇതിനടുത്ത് കൂടിയാണ് പോകുന്നതെന്നും എത്രയും വേഗം മരം വെട്ടിമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
.

 

Related Articles

Back to top button
error: Content is protected !!