ChuttuvattomThodupuzha

കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ചാറ്റുപാറയില്‍ രണ്ടു പേരെ കടിക്കുകയും നിരവധിപേരെ ആക്രമിക്കുകയും ചെയ്ത തെരുവുനായയെ പിടികൂടി

കല്ലൂര്‍ക്കാട് : പഞ്ചായത്തിലെ ചാറ്റുപാറയില്‍ രണ്ടു പേരെ കടിക്കുകയും നിരവധിപേരെ ആക്രമിക്കുകയും ചെയ്ത തെരുവുനായയെ പിടികൂടി. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, പഞ്ചായത്തംഗങ്ങളായ എ.കെ ജിബി,അനില്‍ കെ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേവ് ദ ആനിമല്‍സ് ഇടുക്കി സംഘമാണ് ഇന്നലെ നായയെ പിടികൂടിയത്. കീര്‍ത്തിദാസ്, മഞ്ജു ഓമന എന്നിവരുള്‍പ്പെട്ട സംഘം അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നായയെ കീഴ്പ്പെടുത്തിയത്.

നായയെയും നാലു കുഞ്ഞുങ്ങളെയും കല്ലൂര്‍ക്കാട് മൃഗാശുപത്രിയില്‍ എത്തിച്ച് നിരീക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചാറ്റുപാറയില്‍ കലുങ്കിനടിയില്‍ പ്രസവിച്ചുകിടന്ന നായയാണ് ആക്രമണകാരിയായി മാറിയത്. നായയുടെ ഭീഷണി മൂലം തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും ഡ്രൈഡേ ആചരണം നടത്തേണ്ട ശനിയാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.

 

Related Articles

Back to top button
error: Content is protected !!