ChuttuvattomThodupuzha

കൂവപ്പള്ളി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് അങ്കണത്തില്‍ പഠനോത്സവം നടത്തി

കാഞ്ഞാര്‍ : 2023 – 24 വര്‍ഷത്തെ പഠനോത്സവം കൂവപ്പള്ളി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് അങ്കണത്തില്‍ നടത്തി. എല്‍.പി തലം മുതല്‍ ഹൈസ്‌ക്കൂള്‍ വരെ ഉള്ള കുട്ടികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചു കുട്ടികള്‍ തയ്യാറാക്കിയ മിസൈലിന്റെ രൂപം മുതല്‍ വീടുകളുടെ മോഡലുകളും, ചിരട്ട, തെര്‍മോകോള്‍ , പേപ്പറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ നിര്‍മ്മിച്ച സ്റ്റില്‍ മോഡല്‍ ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികളിലെ കലാവാസന പ്രകടമാക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപെട്ട ആക്ഷന്‍ സോങുകളും , നാടകങ്ങള്‍, ലഘു പരീക്ഷണങ്ങള്‍, കുട്ടി കവിതകള്‍ , വഞ്ചി പാട്ടുകള്‍, വര്‍ക്കിംഗ് മോഡലുകള്‍ എന്നിവ പഠനോത്സവത്തിന് മിഴിവേകി. സ്‌കൂള്‍ മാനേജര്‍ ഫാ. കെ.ഡി സാം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആശാ റോജി ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീന ജേക്കബ് പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!