Thodupuzha

തൊടുപുഴ നഗരസഭയ്ക്ക് സമീപം റോഡിലേക്ക് മരം കടപുഴകി വീണു

തൊടുപുഴ: നഗരത്തില്‍ തിരക്കേറിയ പാതയിലേക്ക് മരം കടപുഴകി വീണു. നഗരസഭ ഓഫീസിന് എതിര്‍ വശത്ത് മുനിസിപ്പല്‍ പാര്‍ക്കില്‍ നിന്നിരുന്ന വലിയ തണല്‍മരമാണ് വ്യാഴാഴ്ച്ച 11 ഓടെ കടപുഴകി വീണത്. പാലത്തിനു സമീപം പ്രധാന പാതയിലേക്കാണ് മരം മറിഞ്ഞു വീണത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി. മരം വീണ സമയം ഒരു ഓട്ടോറിക്ഷ ഇതു വഴി കടന്നുപോയെങ്കിലും തലനാരിഴയ്ക്കു രക്ഷപെട്ടു. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കി. പാലത്തിലൂടെയുള്ള ഗതാഗതവും കുറച്ചു സമയം തടസപ്പെട്ടു. പോലീസ് വാഹന ഗതാഗതം നിയന്ത്രിച്ചാണ് മരം മുറിച്ചു നീക്കിയത്. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ മറിഞ്ഞു വീണ മരത്തിനു സമീപം കൂടുതല്‍ മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!