Obit

പുതുപ്പരിയാരം കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തൊടുപുഴ : പുതുപ്പരിയാരം കനാലില്‍  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തട്ടക്കുഴ ഓലിയ്ക്കാമറ്റം മഠത്തില്‍ അഖില്‍ ചന്ദ്രനാണ് (30) മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. അമരംകാവിന് താഴെ പുളിഞ്ചോട് കടവില്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖില്‍. ഇതിനിടെ അഖില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മറ്റൊരു കടവില്‍ കുളിക്കാനെത്തിയവര്‍ ചേര്‍ന്നാണ് അഖിലിനെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പാലായില്‍ ഈവന്റ് മാനേജ് സ്ഥാപനം നടത്തുകയാണ് അഖില്‍. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അമ്മ : ലീല ,സഹോദരി : അശ്വതി.

 

Related Articles

Back to top button
error: Content is protected !!