Accidentkodikulam

പോളണ്ടിൽ നടന്ന വാഹനാപകടത്തിൽ കോടിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

തൊടുപുഴ: പോളണ്ടില്‍ നടന്ന വാഹനാപകടത്തില്‍ കോടിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. കോടിക്കുളം പുളിനില്‍ക്കുംകാലയില്‍ ജോളിയുടെ മകന്‍ പ്രവീണ്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കാറും ബസും കൂട്ടിയിടിച്ചാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ചൊവ്വാഴ്ച അവിടെയുള്ള മലയാളികള്‍ വീട്ടില്‍ വിവരം അറിയിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിച്ച് അറിയിപ്പ് ലഭിച്ചത് ഇന്നലെയാണ്. എട്ടുമാസം മുമ്പാണ് ഏജന്‍സി വഴി ജോലി ലഭിച്ച് പ്രവീണ്‍ പോളണ്ടിലേക്ക് പോയത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അമ്മ: ജിബി. സഹോദരിമാര്‍: പ്രിയ, അലീന.

Related Articles

Back to top button
error: Content is protected !!