Thodupuzha

ക​ർ​ഷ​ക​ർ​ക്ക് ദ്രോ​ഹം ചെ​യ്യു​ന്ന 1972-ലെ ​കേ​ന്ദ്ര വ​ന നി​യ​മം റ​ദ്ദു​ചെ​യ്യ​ണം :കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

തൊ​ടു​പു​ഴ: ക​ർ​ഷ​ക​ർ​ക്ക് ദ്രോ​ഹം ചെ​യ്യു​ന്ന 1972-ലെ ​കേ​ന്ദ്ര വ​ന നി​യ​മം റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ആ​വ​ശ്യ​പ്പെ​ട്ടു. വ​നംവ​കു​പ്പി​ന് അ​മി​ത​മാ​യ അ​ധി​കാ​രം ന​ൽ​കു​ന്ന വ​കു​പ്പ് പി​ൻ​വ​ലി​ച്ച് മ​നു​ഷ്യ​ജീ​വ​ന് വി​ല​ക​ൽ​പ്പി​ക്കു​ന്ന നി​യ​മം കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21 പ്ര​കാ​രം ആ​ളു​ക​ളു​ടെ ജീ​വ​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ​യു​ണ്ട്.​എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 64 ജീ​വ​നു​ക​ളാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​മാ​യ​ത്.​വ​ന​മേ​ഖ​ല​യ്ക്കു സ​മീ​പം നി​ർ​മി​ച്ച റോ​ഡു​ക​ൾ റീ ​ടാ​റിം​ഗ് ന​ട​ത്താ​ൻ പോ​ലും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്മ​തി​ക്കു​ന്നി​ല്ല. കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ടൂ​റി​സം വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന വ​നം​വ​കു​പ്പ് നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​റ്റ​ത്തി​പ്പാ​റ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related Articles

Back to top button
error: Content is protected !!