AccidentChuttuvattom

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

പോത്താനിക്കാട് : സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എംസി റോഡ് മണ്ണൂരില്‍ ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേല്‍ അലന്‍ ഷിമ്മി (20) ആണ് മരിച്ചത്. സുഹൃത്തിനെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടയില്‍ അലന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അലനെ നാട്ടുകാര്‍ ചേര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് മരിച്ച അലന്‍.സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30 ന് കലൂര്‍ സെന്റ് ജോണ്‍സ് പള്ളിയില്‍. മാതാവ് മഞ്ചു.

 

Related Articles

Back to top button
error: Content is protected !!