AccidentMoolammattam

കാർ ഇടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

മൂലമറ്റം: കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേട് പുരയിടം കവലയ്ക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശി മുക്താർ ഹുസൈൻ (58) ആണ് മരിച്ചത്. റോഡ് പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്. വാഗമൺ സന്ദർശിച്ചതിനു ശേഷം തിരികെ കാഞ്ഞാർ ഭാഗത്തേക്ക് വന്ന ഏറ്റുമാനൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 4 നാണ് അപകടം.കാർ ഇടിച്ച് വീണ ഇയാളെ അതുവഴി വന്ന ജീപ്പിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . കാഞ്ഞാർ പോലീസ് മേൽ നടപടി സ്വീകരിച്ചു

Related Articles

Back to top button
error: Content is protected !!