ChuttuvattomThodupuzha

മാറിക- രാമപുരം റോഡിലെ പന്തയ്ക്ക വളവിൽ അപകടം പതിവാകുന്നു

കുണിഞ്ഞി: മാറിക- രാമപുരം റോഡിലെ പന്തയ്ക്ക വളവിൽ അപകടം പതിവാകുന്നു. ശനിയാഴ്ച രാത്രിയും ഇവിടെ അപകടം നടന്നു. രാത്രി 10ന് പാലായിൽ നിന്ന് മംഗലാപുരത്തിന് പോയ കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. വളവിൽ റോഡിന് വീതിയോ വശങ്ങളിൽ ബാരിക്കേഡോ ഇല്ലാത്തതാണ് അപകടം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കി- കോട്ടയം- എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്.

മൂവാറ്റുപുഴയിൽ നിന്ന് പാലായിലേക്ക് പോകാൻ ഏറ്റവും ദൂരം കുറഞ്ഞ വഴിയായതിനാൽ നിരവധി പേരാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. ശബരിമല സീസൺ ആരംഭിച്ചാൽ മൂവാറ്റുപുഴ- കൂത്താട്ടുകുളം എം.സി റോഡിന് സമാന്തരമായി പോകുന്ന ഈ റോഡിലൂടെയാണ് തീർത്ഥാടകർ ഏറെയും കടന്നു പോകുന്നത്. റോഡിലൂടെ അമിത ഭാരം കയറ്റിയ ടോറസ് ലോറികൾ ഓടുന്നതിനാൽ റോഡ് വിണ്ടു കീറാൻ തുടങ്ങിയിട്ടുണ്ട്. അപകടക്കെണിയായി മാറിയിരിക്കുന്ന പന്തയ്ക്കവളവിന്റെ വീതികൂട്ടി റോഡ് കെട്ടി ഉയർത്തി ബാരിക്കേഡുകൾ തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് അപകടരഹിതമാക്കണമെന്ന് പി.‌‌ഡബ്ല്യു.ഡി അധികാരികളോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!