CrimeThodupuzha

കഞ്ചാവ് കൈവശം സൂക്ഷിച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

തൊടുപുഴ : കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും. കോട്ടയം പെരുമ്പായിക്കാട് പതിയില്‍പറമ്പില്‍ തോമസ് (29) നെയാണ് മൂന്ന് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും തൊടുപുഴ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.

2016 ആഗസ്റ്റ് 18ന് ഇടുക്കി വണ്ടിപെരിയാറില്‍ നിന്നും 1.720 കി.ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തികൊണ്ടുവന്നതിന് വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.കെ. സുനില്‍രാജ് , പ്രിവന്റിവ് ഓഫീസര്‍ പി.ഡി. സേവ്യര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി , അനീഷ് ടി എ , അരുണ്‍ ബി കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.എന്‍ ശിവപ്രസാദ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.രാജേഷ് ഹാജരായി.

 

Related Articles

Back to top button
error: Content is protected !!