Local LiveVannappuram

വനം വകുപ്പിന്റ നടപടി അവസാനിപ്പിക്കണം ; കേരളാകോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി

വണ്ണപ്പുറം : പഞ്ചായത്തിലെ പട്ടയനടപടികള്‍ വേഗത്തിലാക്കുന്നതിനും പട്ടയഭൂമിയിലെ മരം മുറിക്കാന്‍ തടസം സൃഷ്ടിക്കുന്ന വനം വകുപ്പിന്റെ നടപടി അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാകോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആശ്യപ്പെട്ടു. ആഞ്ഞിലി ഉള്‍പ്പെടെ കര്‍ഷകന്‍ നട്ടുപരിപാലിച്ചമരങ്ങള്‍ മുറിക്കാന്‍വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. യോഗം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് മാമല അധ്യക്ഷത വഹിച്ചു. സെബാസ്റ്റിന്‍ ആടുകുഴി, പിജിജോയി, ജോണി മുണ്ടയ്ക്കല്‍, പി.ജി സുരേന്ദ്രന്‍, ജോണ്‍കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!