KarimannurLocal Live

കള്ളവോട്ടില്‍ നടപടിയെടുക്കണം : യുഡിഎഫ് കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി

കരിമണ്ണൂര്‍ : തെരഞ്ഞെടുപ്പില്‍ പരാജയം തിരിച്ചറിഞ്ഞ് ഇടതുപക്ഷം വ്യാപകമായി കള്ള വോട്ടുകള്‍ ചെയ്തതായും അതിന്റെ വ്യക്തമായ ഉദാഹരണമാണ് കരിമണ്ണൂരില്‍ നടന്നതെന്നും യുഡിഎഫ് കരിമണ്ണൂര്‍ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ പോള്‍ കുഴിപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബേബി തോമസ്, വി.പി സക്കീര്‍,മനോജ് കോക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!