ChuttuvattomThodupuzha

പുലിയെ പിടികൂടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം : ജനകീയ സമിതി

കരിങ്കുന്നം : നാട്ടിലാകെ ഭീതി വിതയ്ക്കുകയും നിരവധി വളര്‍ത്തുമൃഗങ്ങളെയുള്‍പ്പെടെയുള്ള ജീവികളെ ഭക്ഷിക്കുകയും ചെയ്ത് ജനവാസ മേഖലയില്‍ തുടരുന്ന പുലിയെ യുദ്ധകാലാടിസ്ഥാനത്തില്‍ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് ഇല്ലിചാരി അമ്പലപ്പടിയില്‍ ചേര്‍ന്ന ജനകീയ സമിതി രൂപീകരണയോഗം ആവശ്യപ്പെട്ടു. ഇതിനായി കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുക, പരിശീലനം സിദ്ധിച്ച കൂടുതല്‍ സ്റ്റാഫിനെ ഉറപ്പാക്കുക, പുതിയ കൂടുകള്‍ സ്ഥാപിക്കുക, പുലിയുടെ വാസസ്ഥലമെന്നു കരുതുന്ന സ്ഥലം പ്രത്യേകം നിരീക്ഷിക്കുവാനും മറ്റുള്ളവര്‍ അനാവശ്യമായി കൂടിനു സമീപം വരുന്നത് ഒഴുവാക്കുവാനും കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നി ആവശ്യങ്ങള്‍ അധികാരികളുടെ മുന്നില്‍ എത്തിക്കുവാന്‍ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

പുലി ഭീഷണി നേരിടുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അമ്പലപടിയില്‍ ചേര്‍ന്ന യോഗത്തിന് പി.ജെ അബ്രഹാം പാറടിയില്‍ അധ്യക്ഷത വഹിച്ചു. പുലി സാന്നിധ്യം സ്ഥിരീകരിച്ച മഞ്ഞുമാവില്‍ നിന്നെത്തിയ ജെയ്സണ്‍ പി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ ബാദ്ധ്യതപ്പെട്ട ഭരണസംവിധാനം ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പുലിയെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭണം ആരംഭിക്കമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനകീയ സമിതി ഭാരവാഹികളായി കെ.പി. ഹരിദാസ് (ചെയര്‍മാന്‍), ജെയ്സണ്‍ പി. ജോസഫ്, പി.ജെ. എബ്രഹാം (വൈസ് ചെയര്‍മാന്‍മാര്‍), ബിബി പൈമ്പിള്ളി, ജോസഫ് ആന്റണി, ഷിബു എം.കെ.എന്‍. വിനോദ്കുമാര്‍ (ജനറല്‍ കണ്‍വീനര്‍മാര്‍), കെ.എസ്. അനന്ദു, എന്‍.കെ. മഞ്ജു (കണ്‍വീനര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!