ChuttuvattomThodupuzha

തൊടുപുഴ ഇടവെട്ടി കുമ്മന്‍കല്ല് ബിടിഎം എല്‍പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി നടന്‍ ആസിഫ് അലി

തൊടുപുഴ : വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നതില്‍ നിന്നും ആരും പിന്മാറി നില്‍ക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നല്‍കാനും എതിര്‍പ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിംഗ്. എല്ലാവരും വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. സഹപ്രവര്‍ത്തകര്‍ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും ആസിഫലി പറഞ്ഞു. തൊടുപുഴ ഇടവെട്ടി കുമ്മന്‍കല്ല് ബി ടി എം എല്‍ പി സ്‌കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. സഹോദരനും നടനുമായ അസ്‌കര്‍ അലിയും ഒപ്പമുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!