Thodupuzha

യുവതക്ക് സാഹസികതയുടെ പുത്തന്‍ പാഠങ്ങള്‍

 

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന തൃദിന സാഹസിക ക്യാമ്പ് ദേവികുളം എം.എല്‍. എ അഡ്വ. എ. രാജ സാഹസിക ഇനമായ ഫ്രീഹാന്‍ഡ് റാപ്പെല്ലിങ് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. നാല്പതോളം യുവതി യുവാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷെരിഫ് പാലോളി അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി. പ്രണീത, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീപ്, ക്യാമ്പ് ഡയറക്ടര്‍ ആര്‍. മോഹന്‍, ടീം കേരള കണ്ണൂര്‍ ജില്ലാ ക്യാപ്റ്റന്‍ അനുരാഗ് എന്നിവര്‍ സംസാരിച്ചു. റോക്ക് ക്ലൈമ്പിങ്, ചൊക്രമുടി ട്രക്കിങ്ങ്, പ്രഥമ ശുശ്രൂഷ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, യോഗ,മറ്റു സാഹസിക ഇനങ്ങളായ സ്‌കൈ വാക്ക്, കമണ്ടോ നെറ്റ്, ജുമേറിങ്, സിപ് ലൈന്‍, അഡ്വഞ്ചര്‍ ഗെയിംസ് തുടങ്ങിയവ ഉള്‍പ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ഇന്ന് അവസാനിക്കും ക്യാമ്പില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റ് യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ ടി. ടി. ജിസ്മോന്‍ വിതരണം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!