ChuttuvattomThodupuzha

അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം : ലാഭ വിതരണം ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ ലാഭ വിതരണം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ആന്റണി ജോസഫിന്റെ അധ്യക്ഷതയില്‍ ഉപാസന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മരണാനന്തര നിധി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ ജേക്കബും നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം പിഎസിഎസ് ജില്ലാ പ്രസിഡന്റ് കെ. ദീപകും നിര്‍വഹിച്ചു.

സഹകരണം ഡെപ്യൂട്ടി രജിസ്ട്രാര്‍ റൈനു തോമസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും,സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എന്‍. ഗീത സ്ഥിര നിക്ഷേപവും സ്വീകരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഷാഹുല്‍ ഹമീദ് വായ്പ വിതരണം ചെയ്തു. സെക്രട്ടറി മോളി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ആര്‍. രമേശ്, തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍, അജിത് എസ്.ആര്‍, ബോര്‍ഡ് മെമ്പര്‍മാരായ ബെന്നി തോമസ്, ഹെര്‍മിസ് എന്‍.ജെ, ജോയി ജോര്‍ജ്, തങ്കച്ചന്‍ പി.കെ, ദീപ അനില്‍, ബിന്‍സി ബിനോയി ,ബോര്‍ഡ് മെമ്പര്‍ കെ.കെ. ആന്റണി, വൈസ് പ്രസിഡന്റ് ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!