Thodupuzha

എ.ഐ.ബി.ഇ.എ ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയില്‍

 

തൊടുപുഴ; ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന ഘടകമായ ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം 2022 ജൂണ്‍ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ നടക്കും.സമ്മേളനം എ.ഐ.ബി.എ ജോയിന്റ് സെക്രട്ടറിയും എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ്മായ സ. കെ എസ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ സലിംകുമാര്‍ മുഖ്യാതിഥിയാകും. എ.കെ.ബി.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാം പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സ. ആര്‍ ബിജുമോന്‍, എ കെ.ബി.ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.സി ജോസഫ്, എ കെ ബി ഇ എഫ് ട്രഷറര്‍ പി ജയപ്രകാശ്, എ കെ ബി ഇ എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ എന്‍ കെ രാമദാസന്‍, എം രമ്യ, സ. ആര്‍ റ്റി യാദവ്, സന്ദീപ് നാരായണന്‍ ഡബ്ലിയു സി സി. ജില്ലാ പ്രസിഡന്റ് പി കെ ജബ്ബാര്‍, എ കെ ബി ആര്‍ എഫ് ജില്ലാ സെക്രട്ടറി സെല്‍വിന്‍ ജോണ്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും.

Related Articles

Back to top button
error: Content is protected !!