ChuttuvattomThodupuzha

കൃഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യം; സുഗന്ധ കൈരളി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: സുഗന്ധ കൈരളി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഫീസ് തൊടുപുഴ ചുങ്കത്ത് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ എക്സ് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കരിങ്കുന്നം കൃഷി ഓഫീസര്‍ അഞ്ജു, തൊടുപുഴ കൃഷി ഓഫീസര്‍ സല്‍മ ,തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രാജുതരണിയില്‍, തമ്പി എരുമേലിക്കര, ഡിസ്ട്രിക്ട് മാനേജര്‍ റിയ ,ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍മാരായ കൃഷ്ണദത്ത്, അഖില്‍ ,അറക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന, പുറപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ ,ബോര്‍ഡ് മെമ്പര്‍മാരായ എ.ഡി മാത്യു ,അഞ്ചാനി ഗോപാലകൃഷ്ണന്‍,വെസ് ചെയര്‍മാന്‍ ടോമിച്ചന്‍ മുണ്ടുപാലം, കമ്പനി സാമിനി.വി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന കൃഷിവകുപ്പിന്റെ പിന്തുണയോടു കൂടി ആരംഭിച്ചിരിക്കുന്ന സ്ഥാപനം കൃഷിക്കാര്‍ക്ക് ആവശ്യമായ വളവും മറ്റു കൃഷി സാമഗ്രികളും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങുകയും ന്യായവില ഉറപ്പാക്കുകയും എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!