ChuttuvattomThodupuzha

ഖുര്‍ആന്‍ മനപാഠമാക്കിയ കുട്ടികള്‍ക്ക് ആദരവൊരുക്കി അല്‍ അസ്ഹര്‍ ഗ്രൂപ്പ്

തൊടുപുഴ : ഖുര്‍ആന്‍ മനപാഠമാക്കിയ കുട്ടികള്‍ക്ക് ആദരവൊരുക്കി അല്‍ അസ്ഹര്‍ ഗ്രൂപ്പ്. ശനിയാഴ്ച 10ന് അല്‍ അസ്ഹര്‍ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ അല്‍ അസ്ഹര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അബ്ദുള്ളാ ഷാഹുല്‍ ഹമീദ് (ഗ്രേഡ് -8), അബ്ദുല്‍ ആസിം (ഗ്രേഡ് -7), മാസിന്‍ റഫീഖ് (ഗ്രേഡ് -7) എന്നിവര്‍ക്കാണ് ഉലമാ ഉമറാ മഹത്തുക്കളുടെ സാന്നിധ്യത്തില്‍ ആദരവൊരുക്കുന്നത്.

കാരിക്കോട് നൈനാരുപള്ളി ഇമാം അല്‍ ഉസ്താദ് നൗഫല്‍ അല്‍ കൗസരി ഉദ്ഘാടനം നിര്‍വഹിക്കും.അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഹാജി കെ.എം മൂസ അധ്യക്ഷത വഹിക്കും. പെരുമ്പിള്ളിച്ചിറ ഇമാം ഷെമീര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.അല്‍ അസ്ഹര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് കാസിം,ഹിഫ്‌സ് ട്രെയിനര്‍ ഹാഫിസ് മുഹമ്മദ് യൂസുഫ് അല്‍ കൗസരി,ഹിഫ്‌സ് ട്രെയിനര്‍ ഹാഫിസ് മുഹമ്മദ് നവാസ് മൗലവി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഖുര്‍ആന്‍ നാളിറ കോഴ്‌സ് പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ വിതരണവും ഒന്നുമുതല്‍ മൂന്നോളം ജുസു’ഉകള്‍ പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അടുത്ത അധ്യയന വര്‍ഷത്തില്‍ ഹിഫ്‌സ് പൂര്‍ത്തീകരണത്തിനായി തയ്യാറാകുന്ന കുട്ടികള്‍ക്കുള്ള മെമെന്റോ വിതരണവും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!