ChuttuvattomThodupuzha

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് : എമര്‍ജന്‍സി മെഡിസിന്‍ ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ : അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് അന്താരാഷ്ട്ര എമര്‍ജന്‍സി മെഡിസിന്‍ ദിനാചരണം നടത്തി. അല്‍ അസ്ഹര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടുന്ന സാഹചര്യത്തിലെ പ്രാഥമിക ശ്രുശൂഷയെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി. അല്‍ അസ്ഹര്‍ അത്യാഹിത വിഭാഗം മേധാവി ഡോ. ആന്റണി ഇമ്മാനുവേല്‍ നയിച്ച ബോധ വല്‍ക്കരണ ക്ലാസില്‍ അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടുന്ന സാഹചര്യത്തിലെ വേഗത്തിലുള്ളതും ഫലപ്രദവുമായ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ജീവന്‍ രക്ഷിക്കുന്നതിനാവശ്യമായ പ്രാഥമിക ചികിത്സാ രീതികളുടെ പ്രദര്‍ശനവും നടത്തി.

Related Articles

Back to top button
error: Content is protected !!