Thodupuzha

ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ജില്ലയില്‍ ആലക്കോട് പ്രാഥമികരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും മണക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രണ്ടാം സ്ഥാനവും…

തൊടുപുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ജില്ലയില്‍ ആലക്കോട് പ്രാഥമികരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും മണക്കാട് പ്രാഥമികാരോഗ്യകേന്ദ്രം രണ്ടാം സ്ഥാനവും നേടി.കാഞ്ചിയാറിനാണ് മൂന്നാം സ്ഥാനം.

 

രണ്ടാം തവണയാണ് പുരസ്‌കാരത്തിന് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം അലക്കോട് പ്രാഥമികരോഗ്യ കേന്ദ്രംനേടുന്നത്. സാന്ത്വനപരിചരണപദ്ധതികള്‍ നടപ്പാക്കിയതിലെ മികവിനൊ പ്പം പകര്‍ച്ച വ്യാധി നിയന്ത്രണം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടം ജീവിതശൈലീ രോഗ നിയന്ത്രണത്തിനായി ആവിഷ് കരിച്ച ജനകീയ പദ്ധതികള്‍ എന്നിവ വിലയിരുത്തിയാണ് അലക്കോട് പി.എച്ച്‌.സിയെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമാക്കിയത്. അഞ്ചു ലക്ഷം രൂപയും പ്രശം സാ പത്രവുമാണ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥ മാക്കുന്ന പഞ്ചായത്തിനു ലഭിക്കുക.

 

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിലാണ് മണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ആര്‍ദ്രകേരളംപുരസ്‌കാരം രണ്ടാം സ്ഥാനം നേടിയത്. ഇതിനായി ഒരു ആരോഗ്യ ഭൗത്യ സേനയെ പഞ്ചായത്തും ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് രൂപവത്കരിച്ചു. ആശാ വര്‍ക്കര്‍മാരും പരിശീലനം നേടിയ സ്ത്രീകളുമായിരുന്നു നേതൃത്വം . ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള മാരക വ്യാധികള്‍ക്ക് തടയിടാനായി . കോവിസ് പ്രതിരോധം, ക്ഷയരോഗ നിവാരണം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവും പുരസ്‌കാരത്തിലേക്ക് അടുപ്പിച്ചു.

 

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ മികവിനാണ് കാഞ്ചിയാറിന് മൂന്നാം സ്ഥാനം ലഭിച്ചത്..കൊവിഡ് വാക്‌സിനേഷന്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, വാര്‍ഡ് സാനിറ്റേഷന്‍, കുടിവെള്ളം (ജലജീവന്‍ പദ്ധതി), മാലിന്യ നിര്‍മാര്‍ജനം (ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം), തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളത്‌

Related Articles

Back to top button
error: Content is protected !!