ChuttuvattomThodupuzha

ആലക്കോട് -നെല്ലിച്ചിറ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരം

തൊടുപുഴ : ആലക്കോട് -നെല്ലിച്ചിറ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിനോട് ചേര്‍ന്നൊഴുകുന്ന തോട്ടില്‍ അമിതമായി ജലം എത്തിയതാണ് റോഡ് തകരാന്‍ കാരണമായത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം യാത്ര ദുരിതം അനുഭവിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളടക്കമുളളവരുടെ ദുരിതം ഏറും. ഇത് വഴിയുള്ള കാല്‍നടയാത്രയും അപകടാവസ്ഥയിലാണ്. എത്രയും വേഗം ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് അപകട സാധ്യതയൊഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!