ChuttuvattomThodupuzha

ഓള്‍ ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ : ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ: ആള്‍ ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്സ് ആന്റ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.പി.എ.ആര്‍.സി) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ടോം തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി, സെക്രട്ടറി തോംസണ്‍ കെ.ജി, വൈസ് പ്രസിഡന്റ് വി.കെ. സദാശിവന്‍ പിള്ള, ട്രഷറര്‍ സി.ആര്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നിലവിലുള്ള ഭരണസമിതി അംഗങ്ങളായ ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി, സെക്രട്ടറി തോംസണ്‍ കെ.ജി, ട്രഷറര്‍ സി.ആര്‍. മോഹനന്‍ എന്നിവര്‍ തല്‍സ്ഥാനത്ത് തന്നെ തുടരും.

 

Related Articles

Back to top button
error: Content is protected !!