Thodupuzha

അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത് ഇടുക്കി ജില്ലാ സമ്മേളനം നടന്നു

തൊടുപുഴ:അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത് ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു.കാർഗിലിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സന്തോഷ്‌കുമാറിന്റെ ഭാര്യ പ്രിയ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റൻ ഹരി. സി. ശേഖർ അദ്ധ്യക്ഷനായി. തൊടുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ.തോംസൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

പൂർവ്വ സൈനികരുടെ കരുത്തും ശക്തിയും അനുഭവസമ്പത്തും നാടിന്റെ നന്മക്കായും യുവതലമുറയിൽ രാജ്യസ്നേഹവും ദേശഭക്തിയും വളർത്തുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് പൂർവ്വ സൈനിക് പരിഷത് സംസ്ഥാന സംഘടനാ കാര്യദർശി കെ. സേതുമാധവൻ പറഞ്ഞു. ജില്ലയിലെ എല്ലാ താലൂക്കുകളിലെയും ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈന്യ മാതൃശക്തി ജില്ലാ പ്രസിഡന്റായി രാധാ മോഹൻ, ജനറൽ സെക്രട്ടറിയായി സുമി സോമൻ എന്നിവരെ തെരഞ്ഞെടുത്തു.ലെഫ്.കേണൽ ജെസ്സി ജോസഫ്, സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജർ അമ്പിളി ലാൽകൃഷ്ണ, സംസ്ഥാന സമിതി അംഗം സോമശേഖരൻ ചെമ്പമംഗലത്ത്,ജനറൽ സെക്രട്ടറി എ.ജി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!