Local Livevaazhakkulam

ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ : പൈനാപ്പിള്‍ പാചക മത്സരവും വിള മത്സരവും 18ന്

വാഴക്കുളം : ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പൈനാപ്പിള്‍ ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിള്‍ പാചക മത്സരവും വിള മത്സരവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച 2ന് വാഴക്കുളം സഹകരണ ബാങ്ക് 751 ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍. പൈനാപ്പിള്‍ വൈന്‍, കേക്ക്, ജാം – ജെല്ലി, ഹല്‍വ, കറി- ചമ്മന്തി -അച്ചാര്‍, പുഡിംഗ്-പായസം, സിറപ്പ് – സ്‌ക്വാഷ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 1500,1000 വീതം കാഷ് അവാര്‍ഡ് നല്‍കും. പൈനാപ്പിള്‍ വിളമത്സര ജേതാക്കള്‍ക്ക് 2000, 1000, 500 വീതവും കാഷ് അവാര്‍ഡ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447742799.

 

 

Related Articles

Back to top button
error: Content is protected !!