ChuttuvattomThodupuzha

ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പൊതുയോഗം സംഘടിപ്പിച്ചു

തൊടുപുഴ: ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴ, പീരുമേട് താലൂക്കുകളുടെ സംയുക്ത പൊതുയോഗം, ഇടുക്കി താലൂക്ക് കമ്മിറ്റി ഉദ്ഘാടനം, 2023-24 വർഷത്തെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. തൊടുപുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച യോഗം സംഘടനാ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തോമസ് വർക്കി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനപിള്ള മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി താലൂക്ക് കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ എ. നവാബ്, ഇ. ശ്രീജൻ, വി.ബി. ബേബി, ജോസ് അഴകമ്പ്രായിൽ, എം.എൽ. ഡൊമിനിക്, പി.എസ്. ലവകുമാർ, ഷമീർ പി. ജബ്ബാർ, ബേബി വട്ടക്കുന്നേൽ, എ.ഡി. മാത്യു, ടി.എസ്. കാസിം തുടങ്ങിയവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!