ChuttuvattomThodupuzha

ക്ഷാമാശ്വാസ കുടിശിക അനുവദിക്കണം: കെഎസ്എസ്പിയു

തൊടുപുഴ: ക്ഷാമാശ്വാസ കുടിശിക അനുവദിക്കണമെന്ന് കെഎസ്എസ്പിയു കോലാനി യൂണിറ്റ്. കുടിശികയായ ആറ് ഗഡു ക്ഷാമാശ്വാസ കുടിശിക അനുവദിക്കണമെന്നും, കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോലാനി യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

ആര്‍. മണിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നഗരസഭാ കൗണ്‍സിലര്‍ ആര്‍. ഹരി ഉദ്ഘാടനം ചെയ്തു. പി.കെ. സുകുമാരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എം. ഇമ്മാനുവല്‍, കെ.എസ്. ശശിധരന്‍, വി.വി. ഷാജി, കെ.എന്‍. ഗോപിനാഥന്‍, പി.ജി. മോഹനന്‍, പി. സരസമ്മ, ഉമാദേവി കര്‍ത്താ,എസ്. ഹരിദാസ്, പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ സി.എ. ശശിധരന്‍നായരെ സമ്മേളനത്തില്‍ അനുമോദിച്ചു. പുതിയ ഭാരവാഹികളായി ആര്‍. മണിലാല്‍ (പ്രസിഡന്റ്), കെ.എസ്. ശശിധരന്‍ (സെക്രട്ടറി), പി.കെ. ബാബു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!