ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്: 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

ആലക്കോട് : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ അവതരിപ്പിച്ചു. 34.56 കോടി രൂപ വരവും 34.46 കോടി രൂപ ചെലവും, 9.27 ലക്ഷം രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ലൈഫ്/പി.എം.എ.വൈ പദ്ധതി, പട്ടികജാതി-പട്ടിക വര്‍ഗ വികസനം, ആരോഗ്യ മേഖലയ്ക്കായി പാലിയേറ്റീവ് പദ്ധതി, ബ്ലോക്ക് എഫ്.എച്ച്.സി യില്‍ സായാഹ്ന ഒ.പി, ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവും വനിതാ ക്ഷീര കര്‍ഷകര്‍ക്ക് മിനി ഡയറി ഫാം ആധുനിക വല്‍ക്കരണവും, ശുചിത്വ മേഖലയില്‍പ്പെടുത്തി സ്‌കൂളുകളില്‍ സാനിട്ടേഷന്‍ സൗകര്യം വര്‍ധിപ്പിക്കല്‍, കുടിവെള്ള പദ്ധതികള്‍, അംഗന്‍വാടികളില്‍ പോഷകാഹാര വിതരണം, പശ്ചാത്തല മേഖലയില്‍ 1 കോടി രൂപയുടെ പദ്ധതികള്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം, തെരുവ് നായ നിയന്ത്രണം തുടങ്ങി ജനോപകാര പ്രദമായതും വികസനോന്മുഖമായതുമായ പദ്ധികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. അഡ്വ. ആല്‍ബര്‍ട്ട് ജോസ്, മാത്യു കെ.ജോണ്‍, ആന്‍സി സോജന്‍, ഡാനിമോള്‍ വര്‍ഗീസ്, മിനി ആന്റണി, ഷൈനി സന്തോഷ്, നൈസി ഡെനില്‍, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു റ്റി, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ സെക്രട്ടറി അജയ് എ.ജെ, ഹെഡ് അക്കൗണ്ടന്റ് അബ്ദുള്ള സി.എ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!