ChuttuvattomThodupuzha

ഇളംദേശം സീഡ് സൊസൈറ്റി ; സ്‌കൂള്‍ കിറ്റ് വിതരണം നടത്തി

തൊടുപുഴ : സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനും സര്‍ദാര്‍പട്ടേല്‍ ഇന്‍സ്റ്റിറ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസേര്‍ച്ച് ഡെവലപ്മെന്റല്‍ സ്റ്റഡീസും സോഷ്യല്‍ ബി വെഞ്ചേഴ്സും സംയുക്തമായി ഇളംദേശം സീഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം നടത്തി.അമ്പത് ശതമാനം സാമ്പത്തിക സഹായത്തോടെ എല്‍കെജി മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കരിമണ്ണൂരിലാണ് സ്‌കൂള്‍ കിറ്റ് വിതരണം നടത്തിയത്.കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് സൊസൈറ്റി പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. സീഡ് സൊസൈറ്റി വൈസ് പ്രസിഡന്റ് ജോഷി.എം.എം, കരിമണ്ണൂര്‍ പഞ്ചായത്തംഗം ജീസ് ജോസഫ്, സീഡ് സൊസൈറ്റി ഫീല്‍ഡ് പ്രമോട്ടര്‍ റെഫിദ ഷാഹുദിന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!