ChuttuvattomThodupuzha

സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാർത്ഥി സംഗമം നാളെ

തൊടുപുഴ: സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍  പൂര്‍വ്വ വിദ്യാർത്ഥി സംഗമം നടത്തുന്നു. തിങ്കളാഴ്ച 10 മുതൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.  വിജയദശമി ആഘോഷങ്ങൾ വിജയകരമായി വിദ്യാലയത്തിൽ നടത്താൻ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. വിജയദശമി ദിനമായ ചൊവ്വാഴ്ച സ്കൂൾ മാനേജർ പ്രൊഫ. പി.ജി. ഹരിദാസ്ന്റെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകളും നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ പുസ്തകങ്ങളുടെ പൂജ വയ്പ്പ്, പുസ്തക പൂജ, വിദ്യാരഭം, വിദ്യാ ഗോപാല മന്ത്രാർച്ചന തുടങ്ങിയവ നടത്തുന്നു. വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള കുട്ടികൾ മുൻകൂട്ടി പേര് 9895021915 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!