ChuttuvattomThodupuzha

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണ പരിപാടി നടത്തി

തൊടുപുഴ : മുതിര്‍ന്നപൗരന്മാരോടുള്ള അതിക്രമത്തിനെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. തൊടുപുഴ മുതലക്കോടം സ്‌നേഹാലയം വൃദ്ധസദനത്തില്‍ നടന്ന പരിപാടി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു . ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് ബോധവല്‍ക്കരണ ഓറിയന്റേഷന്‍ നയിച്ചു. സി. ആന്‍സ് മരിയ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശയാത്രയും നോട്ടീസ് വിതരണവും നടത്തി.

എല്ലാ പൊതുവിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്മാരെയും സംരക്ഷിക്കുന്നതിനായി പ്രതിജ്ഞയെടുത്തു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അംഗന്‍വാടികളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള നിയമ പരിരക്ഷ, പദ്ധതികള്‍ എന്നിവ സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ പോസ്റ്റര്‍ വിതരണവും നടന്നു. സന്ദേശയാത്ര തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ, ചെറുതോണി, കട്ടപ്പന, അടിമാലി, ഇടുക്കി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സന്ദേശയാത്ര സഞ്ചരിച്ചു.

Related Articles

Back to top button
error: Content is protected !!