ChuttuvattomThodupuzha

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍ പേവിഷ ബാധക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കലൂര്‍ : ഐപ്പ് മെമ്മോറിയല്‍ ഹൈ സ്‌കൂളില്‍ പേവിഷ ബാധക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. കെ. ശ്രീജമോള്‍ പദ്ധതി വിശദീകരണം നടത്തി.ഹെഡ്മാസ്റ്റര്‍ ഷാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് കോര്‍ഡിനേറ്റര്‍ സ്മിത ലിജു ക്ലാസ് നയിച്ചു.ആര്‍. ബി. എസ്. കെ. ഓഫീസര്‍ സോണിയ സെബാസ്റ്റ്യന്‍ പേവിഷ ബാധക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു.അധ്യാപകരായ സാജന്‍ ജോസഫ്,ജോസഫ് ജെയ്സണ്‍, സജി ചെറിയാന്‍, അഷ്ബിന്‍ മാത്യു, നൈസി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!