ChuttuvattomThodupuzha

ഏഷ്യന്‍ ഓപ്പണ്‍ ചെസ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍  വെള്ളി മെഡല്‍ നേടിയ ആന്‍ജോ തോമസിന് സ്വീകരണം നല്‍കി

കാഞ്ഞാര്‍: ഏഷ്യന്‍ ഓപ്പണ്‍ ചെസ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍  വെള്ളി മെഡല്‍ നേടിയ ആന്‍ജോ തോമസിന് കെ. പി. എം. ആര്‍   ക്ലബ് സ്വീകരണം നല്‍കി. കൊല്‍ക്കത്തയില്‍  നടന്ന
ഇന്ത്യന്‍ ഓപ്പണ്‍ ചെസ് ബോക്‌സിങ് ചാമ്പ്യഷിപ്പിലും ഏഷ്യന്‍ ഓപ്പണ്‍ ചെസ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും 2 വെള്ളി മെഡലുകള്‍ നേടി  കെ. പി. എം. ആര്‍  ക്ലബ് അംഗമായ  ആന്‍ജോ തോമസ് ശ്രദ്ധേയനായി.  തിരുവനന്തപുരത്ത് വച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായതിനെ തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍  നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ചെസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഈ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയതിനെ തുടര്‍ന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ഓപ്പണ്‍ ചെസ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങിയത്. ആറു രാജ്യങ്ങള്‍ പങ്കെടുത്ത  മത്സരത്തില്‍ ഏഴു മത്സരങ്ങളില്‍ മാറ്റുരച്ചാണ്  സില്‍വര്‍ മെഡല്‍ നേടിയത്.  കാഞ്ഞാര്‍ അറക്കുളം പഴയ പള്ളിക്ക് സമീപം പൊട്ടയില്‍ തോമസ് – എല്‍സി ദമ്പതികളുടെ മകനാണ്. ക്ലബ് ഭാരവാഹികള്‍ ഒരുക്കിയ  സ്വീകരണത്തില്‍ വെച്ച്  ക്ലബ് പ്രസിഡന്റ് ഫെബിന്‍ അഗസ്റ്റിന്‍ മൊമെന്റോ നല്‍കി ആന്‍ജോ തോമസിനെ ആദരിച്ചു. ക്ലബ്  ഭാരവാഹികളായ  അനീഷ് പി.എല്‍ , തോമസ് കിഴക്കേല്‍,  ലിസി ജോസഫ്,  സുമേഷ് എം. ആര്‍ , തോമസ് എന്‍ .സി , അനില്‍ കെ . ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!