ChuttuvattomThodupuzha

തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി നവഗ്രഹ ക്ഷേത്ര ഉത്സവം 21 മുതല്‍

തൊടുപുഴ: ശ്രീ അന്നപൂര്‍ണ്ണേശ്വരി നവഗ്രഹ ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല മഹോത്സവവും 21 മുതല്‍ 26 വരെ നടത്തും .ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയും മേല്‍ശാന്തി കൈതപ്രം നാരായണന്‍ നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. 21ന് രാവിലെ 9ന് നവഗ്രഹപൂജ, 10.30ന് വിശേഷാല്‍ പൂജകള്‍. 22ന് രാവിലെ 9.15ന് നവഗ്രഹപൂജ, 10.30ന് ബ്രഹ്‌മകലശാഭിഷേകങ്ങള്‍. 12ന് പ്രസാദവിതരണം.വൈകിട്ട് 4ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നും എഴുന്നള്ളിപ്പ്. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന. എട്ടിന് കൃഷ്ണഗാത്രി സുധീഷിന്റെ ഭരതനാട്യം. 8.10ന് തൊടുപുഴ രാധാമാധവം മാതൃസമിതിയുടെ തിരുവാതിര. 8.30ന് പ്രസാദകഞ്ഞി.

23ന് രാവിലെ 9ന് വിശേഷാല്‍ നവഗ്രഹപൂജ.പത്തിന് വിശേഷാല്‍ സര്‍പ്പപൂജ.24 ന് രാവിലെ 9.30ന് പൊങ്കാല. 10.30 ന് നവഗ്രഹപൂജ. 12ന് പൊങ്കാല നിവേദ്യം. 12.45 ന് മകം തൊഴല്‍. വലിയ കാണിക്ക, 1ന് പ്രസാദമൂട്ട്. 25ന് രാവിലെ 9ന് നവഗ്രഹപൂജ, വിശേഷാല്‍ പൂജകള്‍,5.30ന് മണക്കാട് നെല്ലിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍നിന്നും പൂരം എഴുന്നള്ളത്ത്. 6ന് മുണ്ടേക്കല്ല് സബ്‌സ്റ്റേഷന് സമീപം സ്‌പെഷ്യല്‍ പഞ്ചാരിമേളം. ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുമ്പോള്‍ വിശേഷാല്‍ ദീപാരാധന. 8.30ന് പ്രസാദകഞ്ഞി. 26ന് രാവിലെ 9ന് നവഗ്രഹപൂജ. 10ന് ഉത്രംപൂജ. വിശേഷാല്‍ പൂജകള്‍. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന.

 

Related Articles

Back to top button
error: Content is protected !!