ChuttuvattomThodupuzha

വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം നടന്നു

വെട്ടിമറ്റം: വിമല പബ്ലിക് സ്‌കൂളില്‍ ബ്ലെസ്റ്റ 2കെ23 വാര്‍ഷികാഘോഷം നടന്നു. സികെഎസ് സെക്രട്ടറിയും തൊടുപുഴ കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ജോണ്‍സന്‍ മാത്യു ഉദ്ഘാടനം ചെയ്തു.സിഎംസി പാവത്മാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍  സി. മരിയന്‍സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളി വികാരി  ഫാ. ആന്റണി പുലിമലയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റേകി .സ്‌കൂള്‍ ലോക്കല്‍ മാനേജര്‍  സി. ഡിവീന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ട്രീസ ജോസ്, വൈസ് പ്രിന്‍സിപ്പല്‍  സി. ജെന്നിമരിയ, വെള്ളിയാമാറ്റം  പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ഡെവലപ്പ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെമീന അബ്ദുല്‍കരീം, പിടിഎ പ്രസിഡന്റ് സജി ജെയിംസ്, സ്‌കൂള്‍ ഹെഡ് ബോയ് മാസ്റ്റര്‍ ജെയിംസ് ജാക്‌സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!