Thodupuzha

കരിങ്കുന്നം സ്‌കൂളില്‍  വാര്‍ഷികവും യാത്രയയപ്പും നടത്തി

കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പും നടത്തി.

വാര്‍ഷികാഘോഷം ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ . തോമസ് എടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് ഓലിക്കര, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറം, പി.ടി.എ പ്രസിഡന്റ് ജോസ് കളരിക്കല്‍ , ഹെഡ്മിസ്ട്രസ് സി. ഷൈനി, സ്റ്റാഫ് പ്രതിനിധികളായ ജോണ്‍സന്‍ കെ.കെ, ബെന്നി തോമസ്, വിദ്യാര്‍ഥി പ്രതിനിധികളായ ശ്രീബാല ബാബു, അശ്വതി എം.എസ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ യു.കെ സ്റ്റീഫന്‍, പ്ലസ് ടു ഹിസ്റ്ററി അധ്യാപകന്‍ സുനില്‍ തോമസ്, യു.പി സ്‌കൂള്‍ ടീച്ചര്‍ ആന്‍സി മാത്യു എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കി . കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

Related Articles

Back to top button
error: Content is protected !!