ChuttuvattomThodupuzha

പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ തൊടുപുഴ യൂണിറ്റ് വാര്‍ഷിക സമ്മേളനം തൊടുപുഴ എന്‍എസ്എസ് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി.എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റ്റി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.എ.അസീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ എത്രയും വേഗം വിതരണം ചെയ്യണമെന്നും, അഞ്ച് വര്‍ഷത്തെ ഉത്സവബത്ത കുടിശിക സഹിതം വിതരണം ചെയ്യുക, ക്ഷാമാശ്വാസം അനുവദിക്കുക, പന്ത്രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി റ്റി.പി. ചന്ദ്രശേഖരന്‍, സെക്രട്ടറി പി.എന്‍.കൃഷ്ണന്‍, ട്രഷറര്‍ കെ.കെ.രവി എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!