Karimannur

ലഹരിയുടെ കാണാപ്പുറങ്ങൾ: ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

കരിമണ്ണൂർ: ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും വ്യാപനവും തടയുന്നതിനായി തയ്യാറാക്കിയിട്ടുള്ള കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി, കരിമണ്ണൂർ പോലീസ് ലഹരിയുടെ കാണാപ്പുറങ്ങൾ എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

അൻഷാദ് ബഷീർ കാഞ്ഞാർ ഒന്നാം സമ്മാനവും,സുപ്രഭാതം കോഴിക്കോട് ബ്യൂറോ ഫോട്ടോഗ്രഫർ നിതീഷ് കൃഷ്ണൻ രണ്ടാം സമ്മാനവും പയസ് ജോഷി തൊടുപുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മുപ്പതോളം എന്ട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ക്യാഷ് പ്രൈസും യോദ്ധാവ് മൊമെന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുമെന്ന് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!