ChuttuvattomThodupuzha

ലഹരി വിരുദ്ധ ദിനാചരണം ; പാര്‍ലമെന്റിന്റെ മാതൃക ഒരുക്കി ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

തൊടുപുഴ : അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനത്തില്‍ ജില്ലയിലെ വിമുക്തി സെല്ലിന്റെ നിര്‍ദ്ദേശമനുസരിച്ച് പാര്‍ലമെന്റിന്റെ മാതൃക ഒരുക്കി ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. സ്‌കൂള്‍ അസംബ്ലിയില്‍ സഭ സ്പീക്കറുടെ ആമുഖപ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. ശേഷം സ്പീക്കര്‍ മുഖ്യമന്ത്രിയെ ലഹരിക്കെതിരെയുള്ള പ്രമേയം അവതരിപ്പിക്കുവാന്‍ ക്ഷണിച്ചു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി മറുപടി നല്‍കി. തുടര്‍ന്ന്, സഭ ഐക്യകണ്‌ഠേന ലഹരിക്കെതിരെയുള്ള പ്രമേയം കൈയടിച്ച് പാസാക്കി. പ്രമേയം സഭയില്‍ ഐക്യകണ്‌ഠേന പാസായതിനുശേഷം പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്പീക്കര്‍, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

Related Articles

Back to top button
error: Content is protected !!