ChuttuvattomThodupuzha

അധ്യാപകവിരുദ്ധ നിലപാട് പുന:പരിശോധിക്കണം: കെ.പി.എസ്.ടി.എ

തൊടുപുഴ: വ്യാപകമായി കൂട്ടത്തോടെ അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. മതിയായ എണ്ണം കുട്ടികള്‍ ഉണ്ടായിട്ടും യു.ഐ.ഡി ഇല്ലെന്ന കാരണത്താല്‍ വ്യാപകമായി അധ്യാപക തസ്തികകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ചു. ആധാര്‍ എന്റോള്‍മെന്റ് നടത്തി ഇ.ഐ.ഡി നമ്പര്‍ ലഭിച്ച കുട്ടികളെ പോലും തസ്തിക നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിന്റെ പിടിപ്പുകേടു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തസ്തികനിര്‍ണയത്തില്‍ അധ്യാപകവിരുദ്ധ നിലപാടുകളെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിക്കുന്നത്. തസ്തിക നിര്‍ണയത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ അവലംബിച്ച രീതി തുടരണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ , സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം , ജില്ലാ സെക്രട്ടറി പി.എം നാസര്‍ , ജോബിന്‍ കളത്തിക്കാട്ടില്‍, ബിജോയ് മാത്യു, സി.കെ മുഹമ്മദ് ഫൈസല്‍, ഷിന്റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!