IdukkiKudayathoorLocal Live

അപേക്ഷ ക്ഷണിച്ചു

കുടയത്തൂര്‍: സേവാഭാരതിയും ജന്‍ ശിക്ഷണ്‍ സാന്‍സ്ഥാനും ചേര്‍ന്ന് ജില്ലയില്‍ രണ്ടര മാസം ദൈര്‍ഘ്യമുള്ള ഹോം നേഴ്സ് പരിശീലന പരിപാടി ജനുവരി മധ്യത്തോടെ ആരംഭിക്കും. കുടയത്തൂരും നെടുങ്കണ്ടവും ആണ് പരിശീലന കേന്ദ്രങ്ങള്‍. വിദേശത്ത് നല്ല ജോലി സാധ്യതയുള്ള ഈ പരിശീലനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 250 രൂപയാണ് കോഴ്സ് ഫീ ഈടാക്കുന്നത്. എസ്.സി, എസ്.ടി, ബി.പി.എല്‍ അപേക്ഷകര്‍ക്കു പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ ഫീ തിരിച്ചു നല്‍കും. താത്പര്യമുള്ളവര്‍ 10 ന് മുന്‍പായി 9846139564, 9744339706, 9400393270, 9447220436 എന്നീ നമ്പറുകളില്‍ ബന്ധപെട്ടു പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!