ChuttuvattomThodupuzha

സ്റ്റാര്‍ട്ട്-അപ്പ് സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : നൂതനമായ ഉല്‍പന്നങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്ക് സ്റ്റാര്‍ട്ട്-അപ്പ് സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വിപണി പഠനം, ലാബ് ഫീ, സാങ്കേതിക/ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വരുന്ന ഫീസ്, വൈദ്യുതി, ബൗദ്ധിക സ്വത്തവകാശ ചെലവുകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പദ്ധതി ചെലവിന്റെ 75 ശതമാനം (പരമാവധി 10 ലക്ഷം രൂപ) വരെ സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപ്പെടുക. വ്യവസായ വികസന ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ.

തൊടുപുഴ – 9188127095, 9188127096, 9188127098 , ഉടുമ്പന്‍ചോല – 9188127099, പീരുമേട്- 9188127097, ദേവികുളം – 9188127100,

 

 

Related Articles

Back to top button
error: Content is protected !!