Local LiveMuttom

മുട്ടം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മുട്ടം : മുട്ടം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2024 വര്‍ഷത്തെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കോഓപ്പറേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്നി ബിരുദകോഴ്‌സുകളിലേക്കും എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ എന്നി ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 50% ഐഎച്ച്ആര്‍ഡി ക്വാട്ടയിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. http://www.ihrd.ac.in,    http://casthodupuzha.ihrd.ac.in എന്നി വെബ്‌സൈറ്റുകള്‍ വഴിയോ കോളേജില്‍ നേരിട്ടോ അപേക്ഷ നല്‍കാം. എംജി യൂണിവേഴ്‌സിറ്റി ഹെല്‍പ്ഡെസ്‌ക് കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ : 9496353445.

 

Related Articles

Back to top button
error: Content is protected !!