Local LiveMoolammattam

അറക്കുളം പഞ്ചായത്ത് ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ; തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി നേതൃത്വം

മൂലമറ്റം : അറക്കുളം പഞ്ചായത്ത് ആറാം വാര്‍ഡില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി നേതൃത്വം. ആറാം വാര്‍ഡ് ജലന്ദറിലെ മെമ്പറുടെ നിര്യാണം മൂലമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതടക്കമുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി നേതൃത്വം കമ്മറ്റികള്‍ രൂപീകരിച്ചു. ആറാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനായി ബിജെപി നേതൃത്വം മൂലമറ്റത്ത് യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. എം.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.ഏ.വേലുക്കുട്ടന്‍, എം.ജി ഗോപാലകൃഷ്ണന്‍, ഉത്രാടം കണ്ണന്‍, രമാ രാജീവ്, ചിത്തിര ഷാജി, എം.അനില്‍കുമാര്‍, ബഞ്ചിന്‍ ബിജു, വില്‍സണ്‍ കട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ഏ.വേലുക്കുട്ടന്‍ ജനറല്‍ കണ്‍വീനറും, എം.കെ.രാജേഷ് കണ്‍വീനറുമായ കമ്മറ്റിക്ക് രൂപം നല്‍കി.

 

Related Articles

Back to top button
error: Content is protected !!