Thodupuzha

വേറിട്ട കാഴ്ചയൊരുക്കി കീഴ്മലനാട്പുരാവസ്തു ചരിത്രരേഖാ പ്രദർശനം

തൊടുപുഴ: നൂറ്റാണ്ടുകളുടെ കഥ പറയുന്ന അപൂര്‍വങ്ങളായ നിരവധി ചരിത്രരേഖകളുടെയും പുരാവസ്തുക്കളുടെയും വിപുലമായ ശേഖരമൊരുക്കി കീഴ്മലനാട് പുരാവസ്തു ചരിത്രരേഖ പ്രദര്‍ശനം സമാപിച്ചു.പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും മുഗള്‍ രാജാക്കന്മാരുടെയും കൂടാതെ, തിരുവിതാംകൂര്‍, കൊച്ചി, പൂഞ്ഞാര്‍ രാജാക്കന്മാരുടെയും രാജഭരണകാലത്ത ചരിത്രരേഖകളും ചരിത്രശേഷിപ്പുകളും സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരം ഒരുക്കിയിരുന്നു. യേശുക്രിസ്തുവിന്റെ കാലഘട്ടത്തിലെ വെള്ളിനാണയങ്ങള്‍, മുഗള്‍ രാജാക്കന്മാരുടെ ഭരണകാലത്ത് എഴുതിയ കൈയെഴുത്ത് ഖുര്‍ആന്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല രാമായണം, പുരാതന ബൈബിള്‍, അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍, ചെമ്ബു പട്ടയങ്ങള്‍, താളിയോല പട്ടയങ്ങള്‍, രാജകല്പനകള്‍, മാന്ത്രിക ഗ്രന്ഥങ്ങള്‍, രാജദൂത് ബോക്സുകള്‍, കുറിമാനങ്ങള്‍, മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ജൂതന്മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിക്കൊണ്ടുള്ള ചെമ്‌ബോല ഗ്രന്ഥം, കൊച്ചി രാജഭരണ കാലത്തെയും തിരുവിതാംകൂര്‍ രാജഭരണ കാലത്തെയും നാണയങ്ങള്‍, വെള്ളിക്കോല്‍, തിരുവിതാംകൂര്‍ പണം, കൊച്ചി, ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന അളവുതൂക്ക ഉപകരണങ്ങള്‍, ബ്രിട്ടീഷ് ഇന്ത്യയിലെ പത്രങ്ങള്‍ എല്ലാം പ്രദര്‍ശനത്തിലുണ്ടാ യിരുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹെറിറ്റേജ് സൊസൈറ്റിയുടെ വാര്‍ഷിക പരിപാടികളോടനുബന്ധിച്ചാണ് പ്രദര്‍ശനം നടത്തിയത്. പൂഞ്ഞാര്‍ രാജകൊട്ടാരത്തിലെ ഹാരീഷ് കുമാര്‍ വര്‍മ്മ, തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കോതമംഗലം ഡി.എഫ്.ഒ എം.വി.ജി കണ്ണന്‍, എസ്. ഉണ്ണികൃഷ്ണന്‍, ഇടുക്കി ഡി.ഡി.ഇ.കെ. ബിന്ദു, ഡി.ഇ.ഒ. ഇ.എസ്. ശ്രീലത, പ്രമുഖ പുരാവസ്തു ചരിത്ര ഗവേഷകന്‍ ബാലഗോപാല്‍ ചാണയില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് എം.പി. നാസര്‍ ചടങ്ങില്‍ അധ്യക്ഷനായി.

 

Related Articles

Back to top button
error: Content is protected !!